Saturday, August 30, 2008

ചൂരല്‍ പ്രയോഗം

ക്ലാസ്സ് 8B, ഉച്ചക്ക് ഫസ്റ്റ് പീരീഡ്‌ . മൂന്ന് അടി നീളം മുക്കാല്‍ സെന്റീമീറ്റര്‍ വണ്ണം ഉള്ള ചൂരല്‍ ക്ലാസ്സിലെ ഡെസ്കില്‍ സുഖമായി വിശ്രമിക്കുന്നു.

ക്ലാസ്സ് ടീച്ചര്‍, ലൈലാമണി, കയറി വന്നു ചൂരലിനെ തൊട്ടുണര്‍ത്തി. എടുത്തു ഒന്നു വളച്ച് നോക്കി.. ഓക്കേ.. ഇനി തുടങ്ങാം.. "ആരാണ് ക്ലാസ്സില്‍ ക്രിക്കറ്റ് ബോള്‍ കൊണ്ടു എറിഞ്ഞു കളിച്ചത്? " ടീച്ചര്‍ ഉറക്കെ ചോദിച്ചു . പിന്‍ ഡ്രോപ്പ് സൈലെന്‍സ്. " ആരൊക്കെ ആണെന്ന്‍എന്നിക്ക് അറിയാം, എഴുന്നേറ്റു നില്‍ക്കുന്നതാണ് നല്ലത്" ടീച്ചര്‍ വീണ്ടും ഉച്ചത്തില്‍.

പതുക്കെ നാല്പേരു എഴുന്നേറ്റു നിന്നു. സുധീര്‍, അനൂപ്, പ്രമോദ് പിന്നെ ഞാനും! ക്ലാസ്സിലെ ആരോ ഒരുവന്‍ സ്റ്റാഫ് റൂമില്‍ പോയി റിപ്പോര്‍ട്ട് ചെയ്തു എന്ന് ഞങള്‍ക്ക് ഉറപ്പായി. അടി കിട്ടും എന്നും ഉറപ്പായി. കുറ്റം സമ്മതിച്ചാല്‍ അടിയുടെ എണ്ണം കുറയും എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ തല കുനിച്ചു എഴുന്നേറ്റു നിന്നു.

"കഴിഞ്ഞ തവണ വാണിംഗ് തന്നിട്ട് വിട്ടതല്ലെ നിങ്ങള്‍ നാല് പേരെയും" ടീച്ചര്‍ ദേഷ്യത്തോടെ ചോദിച്ചു. മറുപടിയില്ല. "നിനക്കൊക്കെ നല്ല നാല് പെട കിട്ടിയാലേ ശരിയാവുള്ളൂ" . "ഇങ്ങോട്ട് ഇറങ്ങി വാ" ടീച്ചര്‍ ഞങ്ങള്‍ നാല് പേരെയും ക്ലാസ്സിന്റെ മുന്‍പിലേക്ക് വിളിച്ചു. വലുത് കൈ വെള്ളയില്‍ മൂന്ന് അടി ആണ് ലൈലാമണി ടീച്ചറുടെ പതിവു. ഞാന്‍ കൈ തിരുമ്മി ചൂടാക്കി ആദ്യം മുന്നിലോട്ടു ചെന്നു.

ടീച്ചര്‍ ചോദിക്കാതെ തന്നെ ഞാന്‍ കൈ നീട്ടി. പ്രതീക്ഷക്കു വിപരീതമായി ടീച്ചര്‍ ചൂരല്‍ കൊണ്ടു കൈയ്യില്‍ തട്ടി കൈ താഴെ ഇടാന്‍ പറഞ്ഞു. നാല് പേരുടെയും മുഖം ഒന്നു തെളിഞ്ഞു . "ഹാവ്വൂ രക്ഷപ്പെട്ടു, ഇന്നും അടിയില്ല വാണിംഗ് മാത്രം " ഞാന്‍ മനസ്സില്‍ സന്തോഷിച്ചു ടീച്ചറിന്റെ മുഖത്തേക്ക് നോക്കി.

പെട്ടന്ന് ടീച്ചറിന്റെ അലര്‍ച്ച "നിന്നെ ഒക്കെ സാധാരണ അടിക്കുന്നത് പോലെ അടിച്ചാല്‍ പോര, നീ ഒക്കെ ഗോപി മാഷിന്റെ അടി പോലത്തെ അടി കിട്ടിയാലേ പഠിക്കൂ" ഇതു കേട്ടതും ഞങ്ങള്‍ നാല് പേരുടെയും മുഖം കാറ്റു പോയ ബലൂണ്‍ പോലെയായി.

കാരണം ഗോപി മാഷിന്റെ അടി സ്കൂളില്‍ വളരെ ഫേമസ് ആണ്. അപ്പുറത്തെ ക്ലാസ്സില്‍ കൊടുക്കുന്ന അടി ഇപ്പുറത്തെ ക്ലാസ്സില്‍ കേള്‍ക്കാം. ചൂരല്‍ കൊണ്ടു നാല് അടി മാക്സിമം ഫോര്‍സില്‍ ചന്തിക്ക് , അടി കഴിഞാല്‍ പത്തു മിനിട്ട് കൈ കെട്ടി നില്കണം, അടി കൊണ്ടിടം തടവാന്‍ പാടില്ല അതാണ് ഗോപി മാഷിന്റെ സ്റ്റൈല്‍ അടി.

ഇതിനിടയില്‍ പ്യൂണ്‍ ഒരു മെമോ കൊണ്ടു ക്ലാസ്സില്‍ വന്നു. ടീച്ചര്‍ അത് വായിച്ചു നോക്കുന്ന തക്കം നോക്കി ഞാന്‍ എന്റെ തൂവാല മുന്‍ പോക്കെറ്റില്‍ നിന്നും വലത്തെ പിന്‍ പോക്കറ്റിലേക്ക് മാറ്റി.

മെമ്മോ ഒപ്പിട്ടു വാങ്ങിച്ചു പ്യൂണ്‍ പോയ ഉടനെ ടീച്ചര്‍ എന്റെ നേര്‍ക്ക്‌ നോക്കി എന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചു കുറച്ചു മുന്നിലോട്ടു നിര്‍ത്തി. ചൂരല്‍ എടുത്തു എന്റെ പിന്നില്‍ വന്നു നിന്നു. പിന്നെ ചൂരല്‍ കൊണ്ടു വീശല്‍ ....പെട പെട ന്നു നാലെണ്ണം...

ആദ്യം ഒന്നും അത്ര വേദന തോന്നിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ നല്ല പൊള്ളുന്ന ഫീലിംഗ്. പക്ഷെ അടി കൊണ്ട മുഴുവന്‍ ഭാഗത്തും അത്ര വേദന ഇല്ല, ഇടത്തെ ഭാഗത്ത് നല്ല വേദന . വലതു ഭാഗത്ത് അത്ര വേദന ഇല്ല, കുറച്ചു കഴിഞ്ഞപ്പോള്‍ കാരണം പിടി കിട്ടി.

പിറ്റേന്നു മുതല്‍ ഞാന്‍ രണ്ടു കട്ടിയുള്ള തൂവാല കൊണ്ടു ക്ലാസ്സില്‍ വരും, പിന്നിലെ രണ്ടു പോക്കറ്റിലും മടക്കി വെക്കും, ഫുള്‍ കവര്‍ പ്രോട്ടെക്ക്ക്ഷന്‍!!! ഒരു കാര്യം എനിക്ക് മനസിലായി തൂവാല അടിയുടെ വേദന നല്ല വണ്ണം കുറയ്ക്കുമെന്ന്

സ്കൂളില്‍ ടീച്ചര്‍മാരും കുട്ടികളും ചന്തിക്ക് അടിക്കുന്നത് ഏറ്റവും കടുത്ത വേദനിക്കുന്ന ശിക്ഷയായി കരുതിയിരുന്നപ്പോള്‍ എനിക്ക് മാത്രം അത് അത്ര വേദനിക്കുന്നതായിരുന്നില്ല !!!അതില്‍പിന്നെ പല ടീച്ചര്‍മാരില്‍ നിന്നും അടി കിട്ടിയിട്ടുണ്ട്, പക്ഷെ ഭൂരിഭാഗവും കയ്യില്‍ ആണ് അടി കിട്ടിയത്. മൂന്നു തവണ മാത്രം തൂവാല പ്രോട്ടെക്ക്ക്ഷന്‍ കൊണ്ടു കാര്യമുണ്ടായി.